Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർക്കുക വല്ലപ്പോഴും; കടുത്ത മദ്യപാനം മറവിയിലേക്കുള്ള യാത്ര

liquor

ടൊറന്റോ∙ ഓർമയുള്ള കാലത്ത് ഓർക്കുക – ദിവസേനയുള്ള കടുത്ത മദ്യപാനം മറവിരോഗത്തിനു സാധ്യത വർധിപ്പിക്കുന്നു. ലോകപ്രശസ്ത ആരോഗ്യപ്രസിദ്ധീകരണമായ ‘ലാൻസെറ്റ്’ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്.

ഫ്രാൻസിലെ മറവിരോഗമുള്ള പത്തുലക്ഷത്തോളം പേരെയാണു പഠനത്തിനു വിധേയരാക്കിയത്. 65 വയസ്സിനു മുൻപേ ഓർമക്കുറവിനു ചികിൽസ തേടിയ 57% പേരും കടുത്ത മദ്യപരായിരുന്നു. മറവിരോഗം വരുന്നവരിൽ ഏറെയും പുരുഷന്മാരാണ്; പ്രതിസ്ഥാനത്തു മദ്യവും. മറവിരോഗം വരുന്നതോടെ ആയുസ്സ് 20 വർഷംവരെ കുറയാം.

കുടിയിൽ നിന്നുള്ള ഇടവേള, മദ്യാസക്തിയിൽ നിന്നു രക്ഷപ്പെടാനുള്ള ചികിൽസ തുടങ്ങിയവ മറവിരോഗത്തിന്റെ സാധ്യത കുറയ്ക്കും. മദ്യപാനരോഗം മൂർച്ഛിച്ചെത്തിയവരിലായിരുന്നു പഠനമെന്നതിനാൽ യഥാർഥ കണക്ക് ഇതിലും ഭീകരമാണെന്നാണു ഡോക്ടർമാർ പറയുന്നത്.