Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയ: മക്കോർമാക് ഉപപ്രധാനമന്ത്രി

Michael McCormack മൈക്കൽ മക്കോർമാക്

കാൻബറ∙ ഓസ്ട്രേലിയയുടെ പുതിയ ഉപപ്രധാനമന്ത്രിയായി നാഷനൽസ് പാർട്ടി നേതാവ് മൈക്കൽ മക്കോർമാക് നിയമിതനായി. ഉപപ്രധാനമന്ത്രിയും നാഷനൽസ് പാർട്ടി നേതാവുമായിരുന്ന ബാർണബി ജോയ്സ് ലൈംഗിക വിവാദത്തിൽ പെട്ടു രാജിവച്ചതിനെ തുടർന്നാണിത്.

ജോയ്സ് പാർലമെന്റിൽ നിന്നു രാജിവച്ചിട്ടില്ലാത്തതിനാൽ ഒരൊറ്റ അംഗത്തിന്റെ ഭൂരിപക്ഷമുള്ള മാൽകം ടേൺബുൾ മന്ത്രിസഭയ്ക്കു ഭീഷണിയില്ല. മക്കൊർമാക് നേരത്തെ വയോജനകാര്യ മന്ത്രിയായിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതല കൂടി മക്കൊർമാക്കിനുണ്ട്.

മുൻ‌ പ്രസ് സെക്രട്ടറി വിക്കി കാംപിയനുമായുള്ള ബന്ധം സംബന്ധിച്ച വിവാദമാണു ജോയ്സിന്റെ രാജിക്കിടയാക്കിയത്. ഭാര്യയും നാലു പെൺമക്കളും അടങ്ങുന്ന കുടുംബത്തിൽ നിന്ന് അകന്നുകഴിഞ്ഞിരുന്ന ജോയ്സ് വിക്കിക്കൊപ്പമായിരുന്നു താമസം. ഇവർ താമസിക്കുന്ന വാടകയില്ലാത്ത അപ്പാർട്ട്മെന്റ് ഒരു രാഷ്ട്രീയ സുഹൃത്ത് നൽകിയതാണെന്ന വിവാദവുമുണ്ട്.

related stories