Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ ആറാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കും

pope പോൾ ആറാമൻ മാർപാപ്പ, ആർച്ച് ബിഷപ്പ് ഓസ്കർ റോമെറോ

വത്തിക്കാൻ സിറ്റി ∙ പോൾ ആറാമൻ മാർപാപ്പയെ ഉടനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. 1980ൽ വധിക്കപ്പെട്ട സാൻ സാൽവഡോർ ആർച്ച്ബിഷപ് ഓസ്കർ റോമെറോയുടെ വിശുദ്ധീകരണ നടപടികളും മുന്നോട്ടുപോകുകയാണെന്നു വത്തിക്കാൻ വ്യക്തമാക്കി.

രണ്ടാം വത്തിക്കാൻ കൗൺസിലായിരുന്നു അറുപതുകളിൽ ആഗോള കത്തോലിക്കാ സഭയിൽ ആധുനികവൽക്കരണത്തിനു വഴിതുറന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങിയത് 1962 ഒക്‌ടോബർ 11നു ജോൺ 23–ാമൻ മാർപാപ്പയുടെ നേതൃത്വത്തിലായിരുന്നുവെങ്കിലും 1965 ഡിസംബർ എട്ടിനു സമാപിക്കുമ്പോൾ പോൾ ആറാമനായിരുന്നു മാർപാപ്പ. സഭാചരിത്രത്തിൽ വഴിത്തിരിവായ കൗൺസിലിൽ ഇതര ക്രിസ്‌ത്യൻ സഭകളുമായി കത്തോലിക്കാ സഭയ്‌ക്കുണ്ടായിരുന്ന അകൽച്ച ഇല്ലാതാക്കി. ലത്തീൻ ഇതര ഭാഷകളിലും വിശുദ്ധ കുർബാന അർപ്പിക്കാൻ കൗൺസിൽ  അനുമതി നൽകി. കൗൺസിലിനു നേത‍ൃത്വംനൽകിയ പോൾ ആറാമൻ മാർപാപ്പയെ 2014 ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.

ലാറ്റിൻ അമേരിക്കയിലെ പാവങ്ങൾക്കുവേണ്ടി വാദിച്ച ആർച്ച്ബിഷപ് ഓസ്കർ റോമെറോയെ വലതുപക്ഷ തീവ്രവാദികളാണു വധിച്ചത്. 2015 മേയിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.