Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊബേൽ ജേതാവ് ജോൺ സൾസ്റ്റൻ അന്തരിച്ചു

john-sulston

ലണ്ടൻ ∙ ജനി തക ഗവേഷണ രംഗത്തെ പ്ര മുഖ ശാസ്ത്രജ്ഞനായ നൊബേൽ പുരസ്കാര ജേതാവ് സർ ജോൺ സൾസ്റ്റൻ (75) അ ന്തരിച്ചു. മനുഷ്യന്റെ ജനിതകക്രമം നിർണയിച്ച ഹ്യൂമൻ ജീനോം പദ്ധതിയിലെ ബ്രിട്ടനിൽനിന്നുള്ള പങ്കാളിയായിരുന്നു സൾസ്റ്റൻ. യുകെയിലെ ബയോ മെഡിക്കൽ സ്ഥാപനങ്ങളിൽ മുൻനിരയിലുള്ള വെൽകം ട്രസ്റ്റ് സാൻഗർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകരിലൊരാളാണ്. നെമറ്റോഡ് വിരകളിലെ കോശവിഭജനത്തെയും കോശനാശത്തെയും ജീനുകൾ എങ്ങനെ നിയന്ത്രിക്കുന്നുവെന്നു കണ്ടെത്തിയതിനാണു 2002ൽ നൊബേൽ സമ്മാനം ലഭിച്ചത്.