Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലചരിത്രം; സാധാരണക്കാരന് പ്രപഞ്ചത്തെക്കുറിച്ചൊരു കൈപ്പുസ്തകം

Stephen Hawking 2

ലോകത്ത് എല്ലാവരും അറിയുന്ന, പക്ഷേ അധികമാരും മുഴുവൻ വായിച്ചിട്ടില്ലാത്ത ഏറ്റവും പേരുകേട്ട പുസ്തകമെന്നാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനെക്കുറിച്ചു നിരൂപകർ ഫലിതം പറയാറുള്ളത്. തുടക്കം മുതൽ ഒടുക്കം വരെ തന്റെ പുസ്തകം വായിച്ചവർ വിരളമാണെന്നു ഹോക്കിങ്ങിനും അറിയാമായിരുന്നു.

Read: ഹോക്കിങ്ങും പുസ്തകങ്ങളും

1988ൽ പുറത്തിറങ്ങി തുടർച്ചയായ 237 ആഴ്ചകൾ സൺഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ തുടർന്ന പുസ്തകം ഗിന്നസ് ബുക്കിലും കയറി. ലോകമെമ്പാടുമായി ഒരു കോടി കോപ്പികളാണു വിറ്റഴിഞ്ഞത്. നാൽപതോളം ഭാഷകളിലേക്കു തർജമ ചെയ്തു. ചക്രക്കസേരയിൽ ജീവിതം നയിക്കുന്ന ഒരു ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിന്റെ കൗതുകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമിനെ ഇത്രയേറെ പ്രശസ്തമാക്കിയതെന്നു പറയാം.

ദ് യൂണിവേഴ്സ് ഇൻ എ നട്ഷെൽ, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദി ഇന്റിജേഴ്സ്, എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈം, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയാണു ഹോക്കിങ്ങിന്റെ മറ്റു രചനകൾ. മകൾ ലൂസിയുമായി ചേർന്ന് കുട്ടികൾക്കായി ജോർജ്സ് സീക്രട്ട് കീ ടു ദ് യൂണിവേഴ്സ് എന്ന പുസ്തകവുമെഴുതി.