Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സസിൽ സ്ഫോടനം: രണ്ടു പേർക്കു പരുക്ക്

ഹൂസ്റ്റൺ∙ ടെക്സസിൽ പാഴ്സൽ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. ഈ മാസം തന്നെ ഇവിടെ ഉണ്ടാകുന്ന നാലാമത്തെ സ്ഫോടനമാണിത്. ഇതിനു പിന്നിലുള്ളവരെക്കുറിച്ചു വിവരം നൽകുന്നവർക്കു പൊലീസ് 1,15,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു. ഇന്നലത്തെ സ്ഫോടനത്തിൽ രണ്ടു യുവാക്കൾക്കാണു പരുക്കേറ്റത്. ഇരുവരുടെയും പരുക്കുകൾ മാരകമല്ല. ഈ മാസം രണ്ടിനു നടന്ന ആദ്യസ്ഫോടനത്തിൽ മുപ്പത്തൊൻപതുകാരൻ കൊല്ലപ്പെട്ടു.

മാർച്ചു 12നു നഗരത്തിന്റെ രണ്ടു ഭാഗത്തു സ്ഫോടനങ്ങൾ നടന്നു. പതിനേഴുകാരൻ കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കു മാരകമായി പരുക്കേറ്റു. രണ്ടാമത്തെ സംഭവത്തിൽ എഴുപത്തഞ്ചുകാരിക്കാണു പരുക്കേറ്റത്. വീട്ടുവാതിൽക്കൽ വച്ചിരുന്ന പായ്ക്കറ്റുകൾ പൊട്ടിക്കുമ്പോഴാണ് ഈ സംഭവങ്ങളിലെല്ലാം സ്ഫോടനമുണ്ടായത്.