Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയിൽ പാർലമെന്റ് സമ്മേളനം ഏപ്രിൽ 11ന്; നേതൃമാറ്റങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ

kim-jong-un

സോൾ∙ നേതൃമാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ ഉത്തര കൊറിയയിൽ വാർഷിക പാർലമെന്റ് സമ്മേളനം ഏപ്രിൽ 11നു ചേരും. ഔപചാരിക രാഷ്ട്രത്തലവൻ കിം യോങ് നാം സ്ഥാനം ഒഴിയുമെന്നും പകരം ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആ പദവിയിലേക്കു വരുമെന്നുമാണ് അഭ്യൂഹം.

ദക്ഷിണ കൊറിയയിൽ നടന്ന ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ കിം യോങ് നാം പങ്കെടുത്തിരുന്നു. ഔപചാരിക പദവി മാത്രമേ ഉത്തര കൊറിയയിൽ യോങ്ങിനുള്ളൂ. സർവാധികാരിയായി രാജ്യം ഭരിക്കുന്നതു കിം ജോങ് ഉൻ ആണ്.

രാജ്യാന്തരരംഗത്തെ ഉത്തരകൊറിയയുടെ ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ കൂടുതൽ ചർച്ചകൾക്കു കിം ജോങ് ഉൻ തയാറാകുമെന്നു പ്രതീക്ഷയുണ്ട്. ഇതിന്റെ മുന്നോടിയായാണു നേതൃമാറ്റമെന്നാണു കരുതുന്നത്.