Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ അതിർത്തികാവലിന് സൈന്യത്തിനു നേരിട്ടു ചുമതല

ബെയ്ജിങ്∙ ചൈനയുടെ അതിർത്തി രക്ഷാസേനയെ പൂർണമായും സൈനിക നേതൃത്വത്തിനു കീഴിലാക്കി പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഉത്തരവ്. ഇന്ത്യയുടേത് ഉൾപ്പെടെയുള്ള അതിർത്തി മേഖലയിൽ വിന്യസിച്ചിരുന്ന സേനകൾ ഇതുവരെ പ്രവിശ്യാ കൗൺസിലിന്റെ കീഴിലായിരുന്നു.

എന്നാൽ, അതിർത്തി സേനകൾ ഇനിമുതൽ നേരിട്ടു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) കീഴിലാകും. സൈനികനീക്കം ഉൾപ്പെടെ നടപടികൾ ദ്രുതഗതിയിലാക്കാൻ ഇതിലൂടെ സാധിക്കും. അതിർത്തി മേഖലകളിൽ ഇതുവരെയുണ്ടായിരുന്ന സായുധ പൊലീസ് സേനകൾക്കു പകരം സൈന്യത്തെ വിന്യസിക്കും. 

related stories