Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുജമോണ്ട് ജർമനിയിൽ അറസ്റ്റിൽ

Carles-Puigdemont

ബാർസിലോന∙ സ്പെയിനിലെ സ്വയംഭരണപ്രദേശമായ കാറ്റലോണിയുടെ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ട് ജർമനിയിൽ പൊലീസ് കസ്റ്റഡിയിൽ. പുജമോണ്ടിനെ അറസ്റ്റ് ചെയ്യാൻ സ്പെയിൻ സർക്കാർ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കോടതിവിലക്കു ലംഘിച്ചു കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി ജനഹിതപരിശോധന നടത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചശേഷം ബെൽജിയത്തിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഡെന്മാർക്കിൽനിന്ന് ബെൽജിയത്തിലേക്കു മടങ്ങുംവഴി ജർമനിയിൽ എത്തിയ ഉടനെയാണു പൊലീസ് തടഞ്ഞുവച്ചത്.

വിഘടനവാദക്കുറ്റത്തിന് 25 വർഷം തടവുശിക്ഷയാണു പുജമോണ്ടിനു സ്പെയിനിൽ ലഭിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.