Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരങ്ങളെത്തി; ഹോക്കിങ്ങിന് അന്ത്യാ​ഞ്ജലി

hawking സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ വിങ്ങിപ്പൊട്ടുന്ന ആദ്യ ഭാര്യ ജെയ്നും (ഇടത്തേയറ്റം) മകൾ ലൂസിയും. മധ്യത്തിലായി മകൻ ടിമ്മിനെയും കാണാം.

ലണ്ടൻ∙ വിഖ്യാതനായ ബ്രിട്ടിഷ് ഊർജതന്ത്ര ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ (76) സംസ്കാരച്ചടങ്ങുകൾ ജന്മനാടായ കേംബ്രിജിൽ നടന്നു. ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കരികെയാണു സ്റ്റീഫൻ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം.

മാർച്ച് 14 നാണു ഹോക്കിങ് അന്തരിച്ചത്. ഗ്രേസ് സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ നടന്ന സംസ്കാര ശുശ്രൂഷയിൽ ഒട്ടേറെ പ്രമുഖർ ഹോക്കിങ്ങിനെ അനുസ്മരിച്ചു. മൃതദേഹപേടകം എത്തിയപ്പോൾ 76 വട്ടം പള്ളിമണി മുഴങ്ങി. മഹാനായ ശാസ്ത്രജ്ഞൻ ഭൂമിയിൽ ജീവിച്ച വർഷങ്ങളുടെ സൂചകമായിട്ടാണത്. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവരും സന്നിഹിതരായിരുന്നു.