Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കഥകൾക്കു ശുഭാന്ത്യം; ‘ടിയാൻഗോങ് 1’ പാഞ്ഞെത്തി, സമുദ്രത്തിലേക്ക്

Tiangong-

ബെയ്ജിങ്∙ ‌പ്രവർത്തനം നിലച്ചു താഴേക്കു വീണ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ചാമ്പൽ ശാന്തസമുദ്രം കനിവോടെ ഏറ്റുവാങ്ങി. ഹോറർ സിനിമാ മട്ടിലുള്ള ബഹിരാകാശക്കഥകൾക്കു ശുഭാന്ത്യം. 

satellite

എട്ടു ടൺ ഭാരമുള്ള ടിയാ‍ൻഗോങ് 1 നിലയം ഭൂമിയിലേക്കു പതിക്കുമെന്ന ആശങ്ക വേണ്ടെന്നു പറഞ്ഞു ബോധവൽക്കരണം നടത്തിയ ശാസ്ത്രലോകം പോലും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. ബെയ്ജിങ് സമയം ഇന്നലെ രാവിലെ 8.15ന് (ഇന്ത്യൻ സമയം പ‌ുലർച്ചെ അഞ്ചര കഴിഞ്ഞപ്പോൾ) നിലയത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ താഹിതിക്കു സമീപം പസഫിക് സമുദ്രത്തിൽ പതിച്ചെന്നു ചൈനീസ് അധികൃതർ അറിയിച്ചു.