Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ ഭീകരപ്പട്ടികയിൽ 40% പാക്കിസ്ഥാനിൽനിന്ന്

Terrorist

ഇസ്‌ലാമാബാദ്∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഭീകരപ്പട്ടികയിൽ 40% പാക്കിസ്ഥാനിൽ നിന്നുള്ള സംഘടനകളും വ്യക്തികളും. യുഎൻ രക്ഷാസമിതി ഭീകരപ്പട്ടിക പുതുക്കിയപ്പോൾ പാക്കിസ്ഥാനിൽനിന്നു 139 സംഘടനകളും വ്യക്തികളും ഉൾപ്പെട്ടതായാണു മാധ്യമ റിപ്പോർട്ട്.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹിം, അൽ ഖായിദ നേതാവ് അയ്മൻ അൽ–സവാഹിരി തുടങ്ങിയ ഭീകരരും ലഷ്കറെ തയിബ, മില്ലി മുസ്‌ലിം ലീഗ്, തെഹ്‌രീകെ ആസാദി കശ്മീർ തുടങ്ങിയ ഭീകരസംഘടനകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭീകരപ്പട്ടികയിൽ പെട്ടിരുന്ന ഒരു ഡസനോളം പേരെ പാക്ക് അധിക‍ൃതർ അറസ്റ്റ് ചെയ്തു യുഎസിനു കൈമാറിയിട്ടുണ്ടെന്നും ഡോൺ ന്യൂസ് റിപ്പോർട്ട് പറയുന്നു.