Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റലോണിയൻ മുൻ പ്രസിഡന്റിന് സോപാധിക ജാമ്യം

Carles Puigdemont കാർലസ് പുജമോണ്ട്

ബർലിൻ∙ ജർമനിയിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ കാറ്റലോണിയയുടെ മുൻ പ്രസിഡന്റ് കാർലസ് പുജമോണ്ടിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജർമനി വിടരുതെന്നാണു പ്രധാന നിബന്ധന. 75,000 യൂറോ കോടതിയിൽ കെട്ടിവയ്ക്കാനും നിർദേശിച്ചു. സ്പെയിനിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പുജമോണ്ടിനെ ഉടൻ അവിടേക്കു നാടുകടത്തണമെന്നാവശ്യപ്പെട്ടാണു പ്രത്യേക പ്രോസിക്യൂട്ടർ ഹൈക്കോടതിയെ സമീപിച്ചത്. പുജമോണ്ടിന്റെ പേരിലുള്ള ആരോപണം വലിയ ഗൗരവമുള്ളതല്ല എന്ന പരാമർശത്തോടെയാണു കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ വിവിധ നഗരങ്ങളിൽ പുജമോണ്ടിന്റെ മോചനത്തിനായി വൻ പ്രകടനങ്ങൾ നടന്നിരുന്നു.