ന്യൂയോര്‍ക്ക്∙ അഞ്ഞൂറു കോടിയിലേറെ പേര് കണ്ടും കേട്ടും വൈറലാക്കിയ ലൂയിസ് ഫോന്‍സിയുടെ സ്പാനിഷ് ഹിറ്റ് ‘ഡെസ്പസിറ്റോ’ ഉള്‍പ്പെടെ തകര്‍പ്പന്‍ പാട്ടുവിഡിയോകള് തട്ടിയെടുത്തു ഹാക്കര്‍ വിളയാട്ടം.
അഞ്ഞൂറുകോടി ‘വ്യൂസ്’ തികച്ചതിനു പിന്നാലെ യൂട്യൂബില്‍നിന്നു പൊടുന്നനെ അപ്രത്യക്ഷമായ ‘ഡെസ്പസിറ്റോ’ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോൾ തിരിച്ചുവന്നു.
ഓഫിഷ്യല്‍ മ്യൂസിക് വിഡിയോകളുടെ വെവോ അക്കൗണ്ടിലാണു ഹാക്കിങ് നടന്നത്. ഷക്കീറയുടെയും അഡേലിന്റെയും പാട്ടുവിഡിയോകളും ഹാക്ക് ചെയ്തവയില് പെടുന്നു.