Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയ: കൂട്ടക്കൊലയ്ക്ക് രാസായുധം

Syria attack

സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ 2012 മുതൽ ഒട്ടേറെ തവണ രാസായുധപ്രയോഗം നടന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. മനുഷ്യക്കുരുതിയായി മാറിയതു മൂന്നുവട്ടം.

2013 ഓഗസ്റ്റ് 21

ദമാസ്‌കസ് നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ നടത്തിയ രാസായുധ പ്രയോഗത്തിൽ 734 പേർ കൊല്ലപ്പെട്ടു. സരിൻ വിഷവാതകം പ്രയോഗിച്ചതായി യുഎൻ രാസായുധ പരിശോധകർ കണ്ടെത്തിയിരുന്നു.

2017 ഏപ്രിൽ 4

വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലെ ഖാൻ ഷെയ്ഖൂണിൽ രാസായുധാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. സരിൻ ആണ് ഇവിടെയും വില്ലൻ.

2018 ഏപ്രിൽ 7

വിമതരുടെ താവളമായിരുന്ന കിഴക്കൻ ഗൗട്ട മേഖലയിലെ ദൗമയി‍ൽ ക്ലോറിൻ വാതകം പ്രയോഗിച്ചതായി സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്തു. എഴുപതോളം പേർ മരിച്ചുവെന്നു കരുതുന്നു. 

10 വ്യോമാക്രമണങ്ങൾ 

യുഎസ് സഖ്യസേന കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പത്തുവട്ടം സിറിയയിൽ വ്യോമാക്രമണം നടത്തി. ഇന്നലെ നടത്തിയത് ഒഴികെ എല്ലാ ആക്രമണങ്ങളും ഐഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു.