Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനെതിരെ പുതിയ ഉപരോധം വേണ്ടെന്ന് യൂറോപ്യൻ യൂണിയൻ

ലക്സംബർഗ്∙ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഇപ്പോൾ ഏർപ്പെടുത്തേണ്ടതില്ലെന്നു യൂറോപ്യൻ യൂണിയൻ. ഇറാനുമായുള്ള ആണവ കരാറിൽനിന്നു പിന്മാറുമെന്ന യുഎസിന്റെ ഭീഷണിയെ എങ്ങനെ നേരിടണമെന്നു ചർച്ചചെയ്യാൻ ചേർന്ന യൂറോപ്യൻ യൂണിയനിലെ 28 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ വികാരം ഉയർന്നത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ സംഘർഷങ്ങളിലുള്ള പങ്കും ശിക്ഷാർഹമാണെന്നതിനാൽ ഉപരോധങ്ങൾ തുടരണമെന്ന നിലപാടായിരുന്നു ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾക്ക്. മേയ് 12ന് ആണവ കരാർ പുനഃപരിശോധിക്കുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കുകയാണ്.