Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയ വാർഷികം: കിം ഞെട്ടിച്ചു; ബാലിസ്റ്റിക് മിസൈലിനു പകരം ബാലെ!

NORTHKOREA ‘സൂര്യദിന’ത്തിൽ ബാലെ ആസ്വദിക്കാനെത്തിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ഭാര്യയും പരിപാടി അവതരിപ്പിച്ച ചൈനീസ് ബാലെ നൃത്തസംഘത്തിനൊപ്പം.

സോൾ∙ ഉത്തര കൊറിയയിലെ ‘സൂര്യദിനം’ ഇത്തവണ കലയുടെ നിലാവിൽ നിർമലം. ബാലിസ്റ്റിക് മിസൈലുകൾ അണിനിരത്തിയുള്ള സൈനിക പരേഡിനു പകരം ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടതു ബാലെ നൃത്തത്തിന്.

ഉത്തര കൊറിയയുടെയും കിം വംശത്തിന്റെയും സ്ഥാപകൻ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികമാണു സൂര്യദിനമായി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ സൂര്യദിനത്തിൽ രാജ്യത്തിന്റെ മിസൈൽ ശേഖരം നിരത്തിയുള്ള സൈനിക പരേഡാണു കിം നടത്തിയതെങ്കിൽ ഇത്തവണ ചൈനീസ് ബാലെ നൃത്തസംഘത്തിന്റെ പരിപാടിയാണ് ആഘോഷച്ചടങ്ങിൽ ഉൾപ്പെടുത്തിയത്.

ബാലിസ്റ്റിക് മിസൈലിനു പകരം ആഘോഷത്തിനു ബാലെ നൃത്തം കിമ്മിന്റെ മാറുന്ന കാഴ്ചപ്പാടിനു തെളിവായി. കഴിഞ്ഞ മാസം അവസാനം ചൈന സന്ദർശിച്ച കിം ദക്ഷിണ കൊറിയയും യുഎസുമായുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കാനുള്ള കൂടിക്കാഴ്ചകൾക്കു തയാറെടുക്കുകയാണ്.