Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ആണവ നിലയത്തിനു സമീപം ഭൂചലനം; ഗൾഫിലും പ്രകമ്പനം

earth-quake

ടെഹ്റാൻ ∙ ഇറാൻ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷാഹറിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ആളപായമോ മറ്റു നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബുഷാഹർ നിലയത്തിന് 80 കിലോമീറ്റർ അകലെ കാകി മേഖലയിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റഷ്യ നിർമിച്ച 1000 മെഗാവാട്ട് നിലയം 2011ലാണു പ്രവർത്തനക്ഷമമായത്. ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം ബഹ്റൈനിലും ഖത്തറിലും അനുഭവപ്പെട്ടു. ബഹ്റൈനിൽ ഉയർന്ന കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായി.