Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലസ്തീൻ എൻജിനീയർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു

fadi മലേഷ്യയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ച പലസ്തീൻ എൻജിനീയർ ഫാദി അൽ ബാത്ഷ്

ക്വാലലംപുർ ∙ മലേഷ്യയിൽ അജ്ഞാതരുടെ വെടിയേറ്റു പലസ്തീൻ എൻജിനീയർ ഫാദി അൽ ബാത്ഷ് (35) മരിച്ചു. പലസ്തീൻ സംഘടനയായ ഹമാസ് അംഗമാണ്. ക്വാലലംപുരിൽ ശനിയാഴ്ച പ്രഭാതപ്രാർഥനയ്ക്കായി പള്ളിയിലേക്കു പോകുമ്പോൾ, ബൈക്കിലെത്തിയ രണ്ടുപേരാണു വെടിയുതിർത്തത്. ഗാസാമുനമ്പിലെ ജബാലിയ സ്വദേശിയാണ്. 10 വർഷമായി മലേഷ്യയിലാണു താമസം.

കൊലയാളികൾ യൂറോപ്യൻ പൗരൻമാരും വിദേശ ചാരസംഘടനാ ബന്ധമുള്ളവരുമാണെന്നു സംശയിക്കുന്നതായി മലേഷ്യയിലെ ഉപപ്രധാനമന്ത്രി അഹ്‌മദ് സാഹിദ് ഹമീദി പറഞ്ഞു. എൻജിനീയറിങ് ലക്‌ചററായ ഫാദി ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും റോക്കറ്റ് നിർമാണത്തിലും വിദഗ്ധനാണെന്നും മലേഷ്യ അധികൃതർ അറിയിച്ചു. കൊലപാതകത്തിനു പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ആണെന്നു ബാത്ഷിന്റെ ബന്ധുക്കൾ ഗാസയിൽ ആരോപിച്ചു.