Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎന്നിൽ വീണ്ടും കശ്മീർ ഉന്നയിച്ച് പാക്കിസ്ഥാൻ; പ്രതിരോധിച്ച് ഇന്ത്യ

India- Pakistan

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) വിവരവിഭാഗ സമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാൻ നടപടിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. പൊതുചർച്ചയ്ക്കിടെയാണു പാക്ക് പ്രതിനിധി മസൂദ് അൻവർ കശ്മീർ വിഷയം പരാമർശിച്ചത്.

വിവിധ മേഖലകളിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ യുഎൻ പൊതുവിവര വിഭാഗത്തിനു (ഡിപിഐ) നിർണായക പങ്കുവഹിക്കാനാകുമെന്നു പറഞ്ഞാണു രോഹിൻഗ്യ, പലസ്തീൻ വിഷയങ്ങൾക്കൊപ്പം കശ്മീരും ഉന്നയിച്ചത്.

എന്നാൽ, ഇന്ത്യയുടെ പ്രതിനിധി എസ്. ശ്രീനിവാസപ്രസാദ് ഇതിനെ ശക്തമായി എതിർത്തു. അജൻഡയിൽ ഇല്ലാത്തതും സമിതിയുടെ നിലവിലെ പ്രവർത്തനമേഖലയിൽ വരാത്തതുമായ വിഷയമാണു പാക്കിസ്ഥാൻ ഉന്നയിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, യുഎൻ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യ പൂർണമായി സഹകരിക്കുമെന്നും ശ്രീനിവാസപ്രസാദ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.