Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത നിലവാരം കൂട്ടാൻ സൗദി ചെലവഴിക്കും 90,000 കോടി

റിയാദ്∙ രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ അടുത്ത രണ്ടുകൊല്ലത്തിനുള്ളിൽ 90,000 കോടി രൂപ ചെലവഴിക്കുമെന്ന് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവനം ചെയ്യുന്ന നവീകരണ പദ്ധതി പ്രകാരം വിനോദം, വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിലാണ് പണം ചെലവഴിക്കുന്നതെന്ന് ജനറൽ എന്റർടെയ്ൻമെന്റ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ ഖാത്തിബ് അറിയിച്ചു. ‘ക്വാളിറ്റി ഓഫ് ലൈഫ്’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിപ്രകാരം 2020 ആകുമ്പോഴേക്കും മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ആകെ മുതൽമുടക്കിന്റെ 60 ശതമാനമാകും സർക്കാർ ചെലവഴിക്കുക. ബാക്കി തുക സ്വകാര്യ സംരംഭകരിൽ നിന്നു കണ്ടെത്തും.