Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് പ്രസിഡന്റുമായി കിമ്മിന്റെ കടലോര ചർച്ച

Xi Jinping walks with Kim Jong Un ചർച്ചയ്ക്കിടെ കിമ്മും ഷി ചിൻപിങ്ങും.

ബെയ്ജിങ്∙ ചൈനീസ് പ്രസിഡന്റിനൊപ്പം ബീച്ചിൽ നടന്നും പൂന്തോട്ടത്തിൽ ഉല്ലാസത്തോടെ സംസാരിച്ചിരുന്നും സമയം ചെലവിട്ട അപ്രതീക്ഷിത അതിഥിയെക്കണ്ടു ലോകം ഞെട്ടി, പിന്നെ സന്തോഷിച്ചു; അത് കിം ആയിരുന്നു.

ചൈനീസ് തുറമുഖനഗരമായ ഡാലിയനിൽ വച്ചായിരുന്നു ഷി ചിൻപിങ്ങും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നതായി ഷിയോടു കിം പറഞ്ഞതായാണു റിപ്പോർട്ടുകൾ. ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് പാർട്ടി കാര്യങ്ങളുൾപ്പെടെ സംസാരവിഷയമായി.

വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ (ഡബ്ല്യുപികെ) അധ്യക്ഷനായ കിമ്മിനെ ‘ചെയർമാൻ സഖാവെ’ന്നു വിളിച്ചായിരുന്നു ചൈനീസ് പാർട്ടി നേതാവിന്റെ സംസാരം. കിമ്മിന്റെ സഹോദരി കി യോ ജോങ്ങും ഒപ്പമുണ്ടായിരുന്നു. നാൽപതു ദിവസം മുൻപായിരുന്നു ചൈനയിലേക്കു പ്രത്യേക ട്രെയിനിൽ കിമ്മിന്റെ ആദ്യ സന്ദർശനം.