Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂചലനം: പാക്കിസ്ഥാനിൽ 9 കുട്ടികൾക്ക് പരുക്ക്

പെഷാവർ ∙ രണ്ടു ശക്തമായ ഭൂചലനങ്ങളിൽ ഇന്നലെ ഉത്തര, പശ്ചിമ പാക്കിസ്ഥാൻ നടുങ്ങി വിറച്ചു. ഒൻപതു സ്കൂൾ കുട്ടികൾക്കു പരുക്കേറ്റു. മൂന്നുനില സ്കൂൾ കെട്ടിടം ആടിയുലഞ്ഞപ്പോൾ മുകളിലത്തെ നിലകളിൽനിന്നു താഴേക്കു ചാടിയാണ് കുട്ടികൾക്കു പരുക്കേറ്റത്. റിക്ടർ സ്കെയിലിൽ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഡൽഹി, കാശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലും നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ടു നാലേകാലോടെ അനുഭവപ്പെട്ട ചലനം ഏതാനും സെക്കൻഡ് നീണ്ടു.