Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരാർ പാലിച്ചില്ലെങ്കിൽ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും

ബ്രസൽസ്∙ യൂറോപ്യൻ യൂണിയനുമായുള്ള ആണവക്കരാർ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാൻ. കരാറിൽനിന്നു യുഎസ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം.

ഞങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനമാക്കും; അല്ലെങ്കിൽ ഞങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും – വക്താവു പറഞ്ഞു. കരാർപ്രകാരം ഇറാന് നാലുശതമാനത്തിനടുത്തു യുറേനിയം സമ്പുഷ്ടീകരിക്കാം.