Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്–4 വീസ: ചട്ടം വരുംവരെ മാറ്റമില്ല

വാഷിങ്ടൻ∙ എച്ച്–4 വീസ സംബന്ധിച്ച പുതിയ ചട്ടം നടപ്പാകുംവരെ ഇതു സംബന്ധിച്ച സർക്കാർ പ്രഖ്യാപനം അന്തിമമല്ലെന്ന് യുഎസ്‌ സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) വക്താവ് ഫിലിപ് സ്മിത്ത് അറിയിച്ചു. പുതിയ ചട്ടം വരുന്നുണ്ടെങ്കിൽ അതു ജൂണിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഎസിൽ എച്ച്–1ബി വീസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്ക്/ ഭർത്താവിന് അവിടെ ജോലി ചെയ്യാൻ വർക്ക് പെർമിറ്റ് ലഭിക്കുന്നത് എച്ച്4 വീസയിലാണ്. 70,000 പേരാണ് എച്ച്–4 വീസ പ്രകാരം വർക്ക് പെർമിറ്റ് നേടി അവിടെ ഇപ്പോൾ തൊഴിലെടുക്കുന്നത്.

ഒബാമ സർക്കാരിന്റെ ഭരണകാലത്തു ഏർപ്പെടുത്തിയ ഈ സംവിധാനം നിർത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നീക്കം. ഇതിനെതിരെ യുഎസ് കോൺഗ്രസിലെ 130 അംഗങ്ങൾ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.