Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂതി മിസൈൽ തകർത്ത് സൗദി

റിയാദ്∙ യെമനിൽനിന്നുള്ള ഹൂതി വിമതസേനയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വീണ്ടും തകർത്തു. ജിസാൻ വിമാനത്താവളത്തിനു നേരെയെത്തിയ ബാലിസ്റ്റിക് മിസൈലാണു സൗദി വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവച്ചുതന്നെ തകർത്തത്. ജനവാസകേന്ദ്രമാണു ഹൂതികൾ ലക്ഷ്യമാക്കിയതെന്നു സൗദി ആരോപിച്ചു.