Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയിൽ 35 സൈനികർ കൊല്ലപ്പെട്ടു

Syria-Army-ISIS

ബെയ്റൂട്ട്∙ സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ റഷ്യയുടെ ഒൻപതും സിറിയയുടെ ഇരുപത്തിയാറും സൈനികർ കൊല്ലപ്പെട്ടു. ദീർ ഏസോർ പ്രവിശ്യയിലെ മയഡീനിൽ നടന്ന ഏറ്റുമുട്ടലിൽ 43 ഭീകരരും കൊല്ലപ്പെട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഐഎസ് ഭീകരരെ നേരിടാൻ സിറിയയെ സഹായിക്കുന്ന റഷ്യൻ സേനയിലെ സൈനികരാണു കൊല്ലപ്പെട്ടത്.