Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രമസിംഗെയുടെ ടിവി ചാനൽ സിരിസേന പൂട്ടിച്ചു

Maithripala Sirisena, Ranil Wickremasinghe

കൊളംബോ∙ ശ്രീലങ്ക പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തെൽശൻ ടെലിവിഷൻ ശൃംഖല പ്രസി‍ഡന്റ് മൈത്രിപാല സിരിസേന ഇടപെട്ടു പൂട്ടിച്ചു. ലൈസൻസ് ഫീസ് അടച്ചില്ലെന്ന പേരിലാണു നടപടി. ചാനൽ ഈയിടെ സിരിസേനയെ രൂക്ഷമായി വിമർശിച്ചിരുന്നു.

സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയും (എസ്എൽഎഫ്‌പി) വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും (യുഎൻപി) ചേർന്ന മുന്നണിയെ ഫെബ്രുവരിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ പുതിയ പാർട്ടി തോൽപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.

അഴിമതിക്കേസുകളിൽ കുടുങ്ങിയ മഹിന്ദ രാജപക്ഷെയെയും കുടുംബത്തെയും സംരക്ഷിക്കുന്നതു റനിൽ വിക്രമസിംഗെയാണെന്നു സിരിസേന ഈയിടെ വിമർശിച്ചിരുന്നു.

related stories