Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാന്റെ മുൻഭാര്യയുടെ ലൈംഗികാരോപണം: അക്രം നോട്ടിസയച്ചു

Reham Khan, Imran Khan, Wasim Akram റെഹാം ഖാൻ, ഇമ്രാൻ ഖാൻ, വസീം അക്രം

ഇസ്‍ലാമാബാദ്∙ മുൻ ക്രിക്കറ്റ് താരം ഇമ്രാൻഖാന്റെ മുൻഭാര്യ റെഹാം ഖാൻ തനിക്കെതിരെ നടത്തിയ ലൈംഗികാരോപണങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രം വക്കീൽ നോട്ടിസയച്ചു. തന്റെ ആദ്യ ഭാര്യയെ അക്രം ലൈംഗികവൈകൃതങ്ങൾക്ക് ഉപയോഗപ്പെടുത്തിയെന്നാണു റെഹാം ഖാന്റെ ഇറങ്ങാൻപോകുന്ന പുസ്തകത്തിലെ പരാമർശം. ആദ്യഭാര്യ 2009ൽ മരിച്ചശേഷം അക്രം വീണ്ടും വിവാഹിതനായി. പുസ്തകത്തിലെ വിവാദഭാഗങ്ങൾ ഇന്റർനെറ്റിലൂടെയാണു ചോർന്നത്.

ബ്രിട്ടിഷ് ബിസിനസുകാരനായ സെയ്ദ് സുൽഫിക്കർ ബുഹാരിക്കെതിരെയും റെഹാമിന്റെ ആദ്യഭർത്താവ് ഡോ. ഇജാസ് റഹ്മാനെതിരെയും ആരോപണങ്ങളുണ്ട്. ഇമ്രാൻഖാനിലൂടെ ഗർഭിണിയായ സ്ത്രീയുടെ ഗർഭഛിദ്രത്തിനു സഹായം നൽകിയത് ബുഹാരിയാണെന്നാണ് ആരോപണം. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീക്കെ ഇൻസാഫിന്റെ (പിടിഐ) മീഡിയ കോഓർഡിനേറ്റർ അനില ഖവാജയുമായി ഇമ്രാനു വഴിവിട്ട ബന്ധമുണ്ടായിരുന്നുവത്രെ. രണ്ടാം ഭാര്യയായ റെഹാം ഖാനും ഇമ്രാനുമായുള്ള ബന്ധം പത്തു മാസമേ നിലനിന്നുള്ളൂ. പിന്നീട് ഖാൻ ബുഷ്റ മനീകയെ വിവാഹം ചെയ്തു. ബ്രിട്ടിഷുകാരി ജെമിമ ഗോൾഡ്സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ.