Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമ്പന്തോഡ: വായ്പാവിഹിതം ചൈന തടഞ്ഞു

Hambantota

കൊളംബോ ∙ അഭിപ്രായവ്യത്യാസത്തെ തുടർന്നു ഹമ്പന്തോഡ തുറമുഖ വികസനത്തിനുള്ള വായ്പാവിഹിതം ചൈന തടഞ്ഞുവച്ചു. തുറമുഖ മേഖലയിലെ കൃത്രിമ ദ്വീപ് വിനോദപരിപാടികൾക്ക് ഉപയോഗിക്കാനുള്ള ചൈനയുടെ തീരുമാനത്തെ ശ്രീലങ്ക എതിർത്തതോടെയാണ് അവസാന ഗഡുവായ 58.5 കോടി ഡോളർ (3767 കോടി രൂപ) തടഞ്ഞത്.

തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മാത്രമേ കൃത്രിമ ദ്വീപ് ഉപയോഗിക്കാവൂ എന്നാണു ശ്രീലങ്ക പോർട്സ് അതോറിറ്റിയുടെ നിലപാട്. പ്രശ്നം തീർത്തിട്ടു പണം കൈമാറിയാൽ മതിയെന്ന് ഇതോടെ ചൈനീസ് അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണു ശ്രീലങ്കയുടെ ദക്ഷിണതീരത്തെ ഹമ്പന്തോഡ തുറമുഖം ചൈനയ്ക്കു 99 വർഷത്തെ പാട്ടത്തിനു കൈമാറിയത്. തുറമുഖത്തിനും അനുബന്ധ പദ്ധതികൾക്കുമായി ആകെ 50,000 കോടി രൂപയാണു ചൈന വായ്പ നൽകുന്നത്. ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്സ് ആണു നിർമാണം നടത്തുന്നത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.