Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അച്ഛനവധി’ ഇല്ലാത്ത 92 രാജ്യങ്ങളിൽ ഇന്ത്യയും

ന്യൂയോർക്ക് ∙ ഇന്ത്യയടക്കം ലോകത്തിലെ 92 രാജ്യങ്ങളിൽ നവജാതശിശു പരിചരണത്തിന് അച്ഛനു ശമ്പളത്തോടെ അവധി നൽകാൻ ദേശീയനയമില്ലെന്നു യുനിസെഫ് പഠന റിപ്പോർട്ട്. കുഞ്ഞിനെ പരിചരിക്കാൻ അച്ഛൻ അവധിയെടുത്താൽ ഈ രാജ്യങ്ങളിൽ വേതനം ലഭിക്കില്ല. അതേസമയം, ഇന്ത്യയിൽ നവജാത ശിശുക്കളുടെ പിതാക്കൻമാർക്കു ശമ്പളത്തോടെ മൂന്നുമാസ അവധിക്ക് അനുവാദം നൽകുന്ന ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുകയാണെന്നും യുനിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യയെപ്പോലെ ഉയർന്ന ജനനനിരക്ക് ഉള്ള ബ്രസീലിലും കോംഗോയിലും പിതാക്കൻമാർക്കു ശിശുപരിചരണ അവധിയുണ്ട്. ‘അമ്മയും അച്ഛനും ഒരുമിച്ചു വളർത്തുന്നതു കുഞ്ഞിന്റെ മസ്തിഷ്കവികാസം രൂപപ്പെടുത്താൻ സഹായിക്കും. കുഞ്ഞിന് ഇത് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യും; പഠിക്കാനുള്ള കഴിവു വർധിക്കും’– യുനിസെഫ് പഠനം ചൂണ്ടിക്കാട്ടുന്നു.