Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിൽ ഭൂചലനം; മൂന്നു മരണം

Japan Quake ജപ്പാനിൽ ഭൂചലനത്തിൽ തകർന്ന റോഡ്

ടോക്കിയോ∙ ജപ്പാനിലെ ഒസാക്ക നഗരത്തിലുണ്ടായ ഭൂചലനത്തിൽ ഒൻപതു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഇരുന്നൂറിലേറെപ്പേർക്കു പരുക്കേറ്റു. 20 ലക്ഷം പേർ താമസിക്കുന്ന നഗരത്തിൽ തിരക്കേറിയ സമയത്താണ് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സൂനാമി മുന്നറിയിപ്പ് ഉണ്ടായില്ല. രണ്ടോ മൂന്നോ ദിവസത്തിനകം കൂടുതൽ ചലനങ്ങൾക്കു സാധ്യതയുണ്ടെന്നു സർക്കാർ മുന്നറിയിപ്പു നൽകി.