Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഫിസ് സയീദിന്റെ മകനും മരുമകനും സ്ഥാനാർഥികൾ

Hafiz Saeed

ലഹോർ∙ അടുത്ത മാസം 25നു നടക്കുന്ന പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകനും മരുമകനും. സയീദിന്റെ പാർട്ടിയുടെ 265 സ്ഥാനാർഥികളാണു പാക്ക് പാർലമെന്റിലേക്കും പ്രവിശ്യ നിയമസഭകളിലേക്കും മൽസരിക്കുക. ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സയീദിനും മരുമകൻ ഹാഫിസ് ഖാലിദ് വലീദിനും പുറമേ, യുഎസ് ഭീകരപട്ടികയിലുള്ള ജമാഅത്തുദ്ദഅവ നേതാവ് ഖ്വാരി മുഹമ്മദ് ഷെയ്ഖ് യാഖൂബും മൽസരിക്കുന്നുണ്ട്.

ഭീകരസംഘടനകളായ ജമാഅത്തുദ്ദഅവയുടെയും ലഷ്കറെ തയിബയുടെയും സ്ഥാപകനായ ഹാഫിസ് സയീദ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി മില്ലി മുസ്‌ലിം ലീഗിന് (എംഎംഎൽ) പാക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിട്ടില്ല. ഇക്കാരണത്താൽ മറ്റൊരു കക്ഷിയുടെ കസേര ചിഹ്നത്തിലാകും ഹാഫിസിന്റെ സ്ഥാനാർഥികൾ മൽസരിക്കുക.