Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിയാങ്ഗോങ് 2 ഭ്രമണപഥം തെറ്റിച്ചു

China-space-station

ന്യൂയോർക്ക്∙ മാസങ്ങളോളം ജനങ്ങളെ ആശങ്കയിലാഴ്ത്തിയ ടിയാങ്ഗോങ് ഒന്നിന്റെ പതനത്തിനു ശേഷം മറ്റൊരു ചൈനീസ് ബഹിരാകാശ ഭീഷണി. ടിയാങ്ഗോങ് ഒന്നിന്റെ തുടർച്ചയായി ചൈന വിക്ഷേപിച്ച ടിയാങ്ഗോങ് 2 ബഹിരാകാശനിലയം കഴിഞ്ഞയാഴ്ച ഭ്രമണപഥം തെറ്റിച്ചെന്ന് ഹാർവഡ് സർവകലാശാല ഗവേഷകർ അറിയിച്ചു.

രണ്ടാഴ്ച മുൻപു 100 കിലോമീറ്ററോളം താഴേക്കുള്ള ഭ്രമണപഥത്തിലേക്ക് നിലയം ഊളിയിട്ടിറങ്ങിയതോടെ രാജ്യാന്തര ശാസ്ത്രസമൂഹം ആശങ്കയിലായി. എന്നാൽ 10 ദിവസം താഴ്ന്ന ഭ്രമണപഥത്തിൽ നിലനിന്നതിനു ശേഷം മുൻപുണ്ടായിരുന്ന ഉയർന്ന ഭ്രമണപഥത്തിലേക്കു നിലയം തിരിച്ചുകയറിയിട്ടുണ്ട്. തകരാർ സംഭവിച്ചതിനാൽ നിലയത്തിനെ താഴെയിറക്കാൻ ചൈന ശ്രമിക്കുന്നതിന്റെ ആദ്യസൂചനയാണിതെന്ന അഭ്യൂഹം ശാസ്ത്രജ്ഞർക്കിടയിൽ ശക്തമാണ്. എന്നാൽ സംഭവത്തിൽ ചൈന പ്രതികരിച്ചിട്ടില്ല.