Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലദ്വീപ്: മത്സരിക്കാനില്ലെന്ന് നഷീദ്

Mohamed Nasheed

മാലെ∙ മാലദ്വീപിലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പിന്മാറി. മുഖ്യ പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ നഷീദ് വിദേശത്താണ്. കടുത്ത നിയമതടസ്സങ്ങളാണു പിന്മാറാൻ നഷീദിനെ പ്രേരിപ്പിച്ചത്. മുതിർന്ന നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിയാവും എംഡിപി പ്രസിഡന്റ് സ്ഥാനാർഥി. 30 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് 2008ൽ മാലദ്വീപ് ബഹുകക്ഷി ജനാധിപത്യരാജ്യമായി മാറാനിടയാക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ നഷീദ് ഇപ്പോഴും ജനപ്രിയനാണ്.