Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ മുസ്‌ലിമിതര വോട്ടർമാർ 36.3 ലക്ഷം

ലഹോർ∙ പാക്കിസ്ഥാനിൽ മുസ്‌ലിം ഇതര വോട്ടർമാരുടെ എണ്ണം 30% വർധിച്ച് 36.3 ലക്ഷമായി. 2013ൽ ഇത് 27.7 ലക്ഷം ആയിരുന്നു. ഈ മാസം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാൻ തിരഞ്ഞെടുപ്പു കമ്മിഷനാണു കണക്കുകൾ പുറത്തുവിട്ടത്.

മുസ്‌ലിം ഇതര വോട്ടർമാരിൽ ഹിന്ദുക്കളാണു മുന്നിൽ – 17.7 ലക്ഷം. രണ്ടാം സ്ഥാനത്ത് ക്രിസ്ത്യാനികൾ – 16.4 ലക്ഷം. സിഖ്, പാർസി, ബുദ്ധമത വോട്ടർമാരുമുണ്ട്.