Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോയ്ക്കു പോസ് ചെയ്ത് മരണത്തിലേക്ക്; ചൈനീസ് ബിസിനസ് സമ്രാട്ട് മതിലിൽനിന്നു വീണുമരിച്ചു

Wang Jian വാങ് ജിയാൻ

പാരിസ്∙ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലിൽനിന്നു കാൽവഴുതി വീണു ചൈനീസ് ബിസിനസ് പ്രമുഖൻ വാങ് ജിയാനു ദാരുണാന്ത്യം. ഹൈനാൻ എയർലൈൻസ് കൂടാതെ ടൂറിസം, ഫിനാൻസ് ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ മുൻനിരയിലുള്ള ബിസിനസ് ശൃംഖലയായ എച്ച്എൻഎ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയർമാനുമാണു വാങ് (57).

തെക്കൻ ഫ്രാൻസിലെ പ്രൊവെൻസിലുള്ള ബൊന്യൂ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കു ഫോട്ടോയെടുക്കാനായി മതിലിൽ കയറിനിൽക്കുമ്പോൾ കാൽവഴുതി അൻപതടി താഴ്ചയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് അറിയിച്ചു, ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനം. 23,000 കോടി ഡോളർ ആസ്തിയുള്ള, ദോയിഷ് ബാങ്കിലും ഹിൽറ്റൺ ഹോട്ടൽ ശൃംഖലയിലുമുൾപ്പെടെ ഓഹരിയുള്ള വൻകിട കമ്പനിയാണ് എച്ച്എൻഎ. ചൈനയിൽ പക്ഷേ, കമ്പനിക്കു സാമ്പത്തിക പ്രതിസന്ധിയുണ്ട്.