Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യാവകാശ സമിതി: യുഎസ് പിന്മാറി, പകരം ഐസ്‌ലൻഡ്

UN-ASSEMBLY/

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ സമിതിയിലേക്ക് ഐസ്‌ലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേൽ വിരുദ്ധത ആരോപിച്ചു മനുഷ്യാവകാശ സമിതിയിൽനിന്നു യുഎസ് പിൻമാറിയതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ഐസ്‌ലൻഡിനെ ഉൾപ്പെടുത്തിയത്. 

ജനീവ ആസ്ഥാനമായുള്ള സമിതിയിലേക്ക് ആദ്യമായാണ് ഐസ്‌ലൻഡ് തിരഞ്ഞെടുക്കപ്പെട്ടത്. സമിതി ഇനി സെപ്റ്റംബറിൽ ചേരാനാണു തീരുമാനിച്ചിരിക്കുന്നത്. പ്രാതിനിധ്യ സ്വഭാവത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന 47 രാഷ്ട്രങ്ങളാണ് അംഗങ്ങൾ.