Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്ഗാനിൽ താലിബാനുമായി നേരിട്ടുള്ള ചർച്ചകൾക്കു യുഎസ് സന്നദ്ധം

Donald Trump

വാഷിങ്ടൻ ∙ അഫ്ഗാനിസ്ഥാനിൽ താലിബാനുമായി നേരിട്ടുള്ള ചർച്ചകൾക്കു യുഎസ് സന്നദ്ധത പ്രകടിപ്പിച്ചു. ട്രംപ് ഭരണകൂടത്തിന്റെ സുപ്രധാനമായ നയവ്യതിയാനമാണിത്. അഫ്ഗാനിൽ സർക്കാരും താലിബാനുമായി 17 വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായാണു യുഎസ് താലിബാനുമായി ചർച്ചകൾക്ക് ഒരുങ്ങുന്നത്.

അഫ്ഗാൻ സർക്കാരുമായി നേരിട്ടു ചർച്ചയ്ക്കു താലിബാൻ തയാറായിരുന്നില്ല. എന്നാൽ യുഎസുമായി അവർ ചർച്ചയ്ക്കു തയാറായിരുന്നു. താലിബാനുമായി അഫ്ഗാൻ സർക്കാരിന്റെ പ്രതിനിധികൂടി ഉൾപ്പെടുന്ന ചർച്ച മതിയെന്ന നിലപാടായിരുന്നു ഇതുവരെ യുഎസിനുണ്ടായിരുന്നത്. ഈ നിലപാടാണ് ഇപ്പോൾ യുഎസ് തിരുത്തുന്നത്. എന്നാൽ യുഎസിന്റെ നയവ്യതിയാനത്തെക്കുറിച്ചു മാധ്യമങ്ങളിൽനിന്നു മാത്രമാണറിഞ്ഞതെന്നും യുഎസ് ഇതുവരെ തങ്ങളെ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടില്ലെന്നും താലിബാൻ വക്താവ് ഖത്തറിൽ അറിയിച്ചു. സമാധാനശ്രമങ്ങളുടെ ഭാഗമായാണു താലിബാനുമായി ചർച്ച നടത്തുന്നതെന്നും യുഎസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.