Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ ഉള്ളിൽ ടൺ കണക്കിനു വജ്രം

Space Jupiter New Moons

ന്യൂയോർക്ക്∙ ഭൂമിയുടെ ഉൾക്കാമ്പിൽ 1016 ടൺ (1016000 കിലോ) ഭാരം വരുന്ന വജ്രശേഖരം മറഞ്ഞുകിടക്കുന്നെന്നു യുഎസിലെ മാസചുസിറ്റ്സ് സർവകലാശാലാ ഗവേഷകരുടെ പഠനം. 

സന്തോഷിക്കാൻ വരട്ടെ, ഏകദേശം 100 മൈൽ താഴ്ചയിലാണ് ഇവ. ഇത്രയും കുഴിച്ചുപോകാനുള്ള ഡ്രില്ലിങ് സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഭൂമിയുടെ അഗാധതയിലുള്ള ക്രേറ്റോൺ മേഖലകളിലാണു ഇവയെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്. ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനം പരിശോധിച്ചാണു ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

ഭൂമിയിലുള്ള വജ്രങ്ങൾ മുഴുവൻ ‌ഭൂമിയുടെ ഉൾക്കാമ്പിലെ സമ്മർദവും താപനിലയും കൂടിയ മേഖലകളിൽ ഉണ്ടായതാണെന്നു ചില ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ വാദിക്കുന്നുണ്ട്. അഗ്നിപർവതവിസ്ഫോടത്തിന്റെ ഫലമായുള്ള ലാവാപ്രവാഹം ഇവയെ ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചെന്നാണ് ഈ സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ പറയുന്നത്. ഇതും പുതിയ കണ്ടെത്തലുമായുള്ള കൂട്ടിവായിക്കലും ഗവേഷകർ നടത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.