Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശീലനത്തിനിടെ വിമാനങ്ങൾ ഇടിച്ച് യുഎസിൽ മൂന്നു മരണം

nisha-sejwal നിഷ സെജ്‌വാൾ

വാഷിങ്ടൻ ∙ പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു കൊല്ലപ്പെട്ട മൂന്നു പേരിൽ ഇന്ത്യക്കാരി പൈലറ്റ് വിദ്യാർഥിയും. മയാമിയിലെ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്ന ന്യൂഡൽഹി സ്വദേശി നിഷ സെജ്‌വാൾ (19) ആണു മരിച്ചത്. യുഎസ് സമയം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഫ്ലോറിഡ എവർഗ്ലേഡ്സിനു മീതേ പറക്കുമ്പോഴാണു വിമാനങ്ങൾ കൂട്ടിയിടിച്ചത്. നിഷയെ കൂടാതെ ജോർജ് സാഞ്ചെസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണു മരിച്ചത്. അപകടത്തിൽ നാലാമതൊരാൾ കൂടി മരിച്ചതായി സംശയിക്കുന്നുണ്ട്. നിഷ 2014 ലാണ് പരിശീലനത്തിനു ചേർന്നത്.