Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്വാസം, ആമസോൺ വനത്തിൽ ആ ‘ഏകാകിയായ കർഷകൻ’ ഇപ്പോഴുമുണ്ട്!

indigenous man തനിച്ചു കഴിയുന്ന വനമനുഷ്യന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ.

സാവോ പോളോ (ബ്രസീൽ)∙ മരത്തിൽ ആഞ്ഞു വെട്ടുന്ന കോടാലിയുടെ ശബ്ദം. ചിതറിപ്പറക്കുന്ന കിളികളുടെ കലപില. ഇലപ്പടർപ്പിലൂടെയുള്ള വിദൂരദൃശ്യത്തി‍ൽ, ആ കാട്ടുമനുഷ്യൻ എന്നത്തെയുംപോലെ തിരക്കിലാണ്.

പട്ടണവും പരിഷ്കാരവും അറിയാതെ, ആമസോൺ മഴക്കാടുകളുടെ വിജനപ്രപഞ്ചത്തിൽ തനിച്ചു കഴിയുന്ന വനമനുഷ്യന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളാണ് ബ്രസീലിലെ ‘ഇന്ത്യൻ ഫൗണ്ടേഷനു’ വീണ്ടും ലഭിച്ചത്. മേയിൽ എടുത്ത പുതിയ വിഡിയോയാണിത്. ബ്രിസീലിലെ ആദിമമനുഷ്യരുടെ സംരക്ഷണത്തിനായുള്ള ഇന്ത്യൻ ഫൗണ്ടേഷൻ ഈ അജ്ഞാതമനുഷ്യനെ ഒട്ടും ശല്യപ്പെടുത്താതെ സാകൂതം നിരീക്ഷിക്കാൻ തുടങ്ങിയത് 1996 ലാണ്.

Amazon-Man-1

റോണ്ടോണിയ സംസ്ഥാനത്തെ കാടുകളിൽ ഒറ്റയ്ക്കു കഴിയുന്ന ഇയാളുടെ ഗോത്രക്കാരെ കൃഷിയിടങ്ങൾ‌ തേടിയോ വനസമ്പത്തു കൊള്ളയടിക്കാനോ വന്ന നാട്ടുമനുഷ്യർ കൊന്നൊടുക്കിയിരിക്കാമെന്നാണു നിഗമനം. ഇയാൾക്ക് 55 നും 60 നും ഇടയിൽ പ്രായം ഉണ്ടാകാമെന്നാണു നിരീക്ഷണസംഘം മേധാവി ആൾട്ടെയ്‌ർ അൽഗയെർ പറയുന്നത്.

ചോളവും ഉരുളക്കിഴങ്ങും വാഴയും കൃഷി ചെയ്യുന്ന ഇയാൾ കാട്ടിൽ ഒരു വലിയ കുഴി കുത്തിയിട്ടുണ്ട്.