Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പിൻ വൈനുണ്ടാക്കാൻ ഓൺലൈനായി വാങ്ങിയ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു

snake

ബെയ്ജിങ് ∙ പാമ്പിൻ വൈന്‍ ഉണ്ടാക്കാനായി ഓണ്‍ലൈനിലൂടെ വാങ്ങിയ പാമ്പിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരി മരിച്ചു. കഴിഞ്ഞ ചൊവാഴ്ച വടക്കന്‍ ചൈനയിലെ ഷാന്‍ചിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിൽ നിന്നാണ് യുവതി വിഷപാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. പാരമ്പരാഗതമായി പാമ്പിൻ വൈൻ ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതി. 

പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുക എന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. പാമ്പിനെ പൂര്‍ണമായി മദ്യത്തില്‍ മുക്കിവെച്ചാണ് വൈന്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ഉണ്ടാക്കുന്ന വൈനിന് വീര്യം വളരെ കൂടുതലായിരിക്കും. ഓണ്‍ലൈന്‍ വഴി ഇത്തരത്തില വന്യജീവികളെ വില്‍ക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ഇപ്പോഴും ഇത്തരത്തില്‍ വില്‍പ്പന നടത്താറുണ്ട്.

പ്രാദേശിക കൊറിയര്‍ കമ്പനിയാണ് പാമ്പിനെ യുവതിയുടെ വീട്ടിലെത്തിച്ചത്.  ബോക്‌സിനുള്ളില്‍ വിഷപ്പാമ്പ് ആയിരുന്നുവെന്ന് കൊറിയർ കമ്പനി ജീവനക്കാരൻ അറിഞ്ഞിരുന്നില്ല. പാമ്പിനെ ഉപയോഗിച്ച് പാരമ്പര്യ മരുന്ന് ഉണ്ടാക്കാനായിരുന്നു യുവതിയുടെ പദ്ധതിയെന്ന് അമ്മ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. യുവതിയെ കടിച്ചശേഷം രക്ഷപ്പെട്ട പാമ്പിനെ വനംവകുപ്പ് അധികൃതര്‍ വീടിന് സമീപത്തുനിന്നും പിടികൂടി വനത്തിലേക്ക് വിട്ടു.

related stories