Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഇന്ത്യൻ വംശജനായ സ്ഥാനാർഥിക്കുനേരെ ആക്രമണം

Shiva-Ayyadurai ശിവ അയ്യാദുരൈ

ന്യൂയോർക്ക് ∙ യുഎസ് സെനറ്റിലേക്കു സ്വതന്ത്രനായി മൽസരിക്കുന്ന ഇന്ത്യൻ വംശജൻ ശിവ അയ്യാദുരൈയെ എതിർസ്ഥാനാർഥിയുടെ അനുയായി കയ്യേറ്റം ചെയ്തു. മാസച്യുസിറ്റ്സിലെ ഗ്രേറ്റ് ബാരിങ്ടനിലുള്ള ഡമോക്രാറ്റ് സമ്മേളനവേദിക്കു സമീപം അയ്യാദുരൈ (54)യുമായി വാക്കേറ്റത്തിലേർപ്പെട്ട പോൾ സൊളൊവായ് (74) എന്നയാളാണ് അദ്ദേഹത്തെ ആക്രമിച്ചത്.

അയ്യാദുരൈ പ്രസംഗിക്കാനുപയോഗിച്ച ഉച്ചഭാഷിണി പിടിച്ചു മുഖത്തേക്കു തള്ളുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് ഇടപെട്ടു സൊളോവായിയെ പിടിച്ചുമാറ്റി. ഇടിയേറ്റു വീണ അയ്യാദുരൈ മുഖത്തുനിന്നു ചോര വാർന്നു കിടന്നു. എതിരാളിയായ ഡമോക്രാറ്റ് സ്ഥാനാർഥി എലിസബത്ത് വാറൻ സമ്മേളനത്തിനെത്തുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം.

സൊളൊവായിയെ അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു. പ്രമുഖ ശാസ്ത്രജ്ഞൻ കൂടിയായ ശിവ അയ്യാദുരൈ, തനിക്കു നേരെയുണ്ടായതു വംശീയാക്രമണമെന്ന് ആരോപിച്ചിട്ടുണ്ട്.