Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യപ്രതിജ്ഞയ്ക്കു മുൻപ് ഇമ്രാൻ ഖാനു സമൻസ്

Imran Khan

പെഷാവർ∙ പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാനു രാജ്യത്തെ അഴിമതിവിരുദ്ധ അന്വേഷണവിഭാഗം നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ സമൻസ്. ഖൈബർ പക്തൂൻഖ പ്രവിശ്യ സർക്കാരിന്റെ ഹെലിക്കോപ്ടർ ഉപയോഗിച്ച വകയിൽ അദ്ദേഹം ഖജനാവിന് 2.17 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിൽ ഏഴിനു ഹാജരാകാനാണ് സമൻസ്.

11 നാണ് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇമ്രാന്റെ പാർട്ടി തെഹ്‌രികെ ഇൻസാഫാണ് പ്രവിശ്യയിൽ 2013 മുതൽ അധികാരത്തിൽ. 72 മണിക്കൂർ ഹെലിക്കോപ്ടർ ഉപയോഗിച്ചെന്നാണു കേസ്. നേരത്തേ ജൂലൈ 25 നു ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും മറ്റൊരു തീയതി ഇമ്രാന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.

related stories