Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറഞ്ഞതുപോലെയല്ല; നിങ്ങൾ ഗൂഗിളിന്റെ നിരീക്ഷണത്തിലാണ്

google-search

സാൻ ഫ്രാൻസിസ്കോ∙ ഉപയോക്താവ് നിൽക്കുന്ന കൃത്യമായ സ്ഥാനം ഗൂഗിൾ നിരീക്ഷിക്കുന്നുണ്ടെന്നു കണ്ടെത്തൽ. പ്രൈവസി സെറ്റിങ്സിൽ ഇതിനെതിരെയുള്ള ഓപ്ഷൻ തുടർന്നാലും പല ഗൂഗിൾ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നു പ്രിൻസ്റ്റൺ സർവകലാശാല ഗവേഷകർ സ്ഥിരീകരിച്ചു.

ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോഴും കാലാവസ്ഥാ വിവരങ്ങൾ വായിക്കുമ്പോഴും, എന്തിന് ഒരു സെർച്ച് നടത്തുമ്പോൾ പോലും ഉപയോക്താവിന്റെ ലൊക്കേഷൻ കൃത്യമായി തിട്ടപ്പെടുത്താൻ ഗൂഗിളിനു കഴിയുന്നുണ്ട്.

എന്നാൽ, കണ്ടെത്തലിനെതിരെ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ഉപയോക്താക്കൾക്കു സുഗമമായി ഗൂഗിൾ ഉപയോഗിക്കുന്നതിനായാണ് ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗപ്പെടുത്തുന്നത്. ഇത് എപ്പോൾ വേണമെങ്കിലും നിർത്തിവയ്ക്കാനും ഹിസ്റ്ററി മായ്ച്ചുകളയാനും ഉപയോക്താവിനു സാധിക്കും– കമ്പനി പറയുന്നു.