Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ അഞ്ച് വനിതകൾക്ക് പൈലറ്റ് ലൈസൻസ്

Aeroplane

റിയാദ്∙ സൗദിയിൽ അഞ്ചു വനിതകൾക്കു ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പൈലറ്റ് ലൈസൻസ് നൽകി. വനിതാ ശാക്തീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. ഈ രംഗത്തെ സാങ്കേതിക മേഖലയിൽ ഏതാനും വനിതാ ജീവനക്കാരുണ്ട്. ഇതിനിടെ, ജിദ്ദ നഗരസഭയിലെ പ്രധാന തസ്തികകളിലേക്കു നാലു വനിതകളെ നിയമിച്ചു. കൂടാതെ, മുനിസിപ്പാലിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഫീമെയിൽ സർവീസസിനെ വനിതാ നഗരസഭാ ശാഖയാക്കി പുനർ നാമകരണം ചെയ്തു.