Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിളിന്റെ ആളില്ലാ കാറിന് നിസാര അപകടം

Apple-Self-Driving-Cars

ന്യൂയോർക്ക് ∙ ആപ്പിൾ കമ്പനിയുടെ ഡ്രൈവറില്ലാതെ ഓടുന്ന പരീക്ഷണ കാറിന് ചെറിയ അപകടം. കാറിന്റെ പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. അതീവരഹസ്യമായാണ് ആപ്പിൾ സ്വയമോടുന്ന കാറിന്റെ പരീക്ഷണം നടത്തുന്നത്. എന്നാൽ, അപകടമുണ്ടായത് മോട്ടോൽ വാഹനവകുപ്പിൽ റിപ്പോർട്ട് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഓഗസ്റ്റ് 24ന് ആളില്ലാ കാർ, കലിഫോർണിയയിലെ കുപെർടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തുനിന്നു പ്രധാന റോഡിലേക്കു തിരിയാൻ ശ്രമിക്കുമ്പോഴാണു പിന്നിൽ മറ്റൊരു കാറിടിച്ചത്. തീരെ കുറഞ്ഞ സ്പീഡിലായിരുന്നു ആളില്ലാ കാർ. ആർക്കും പരുക്കില്ല.