Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിൽ ലുലയ്ക്ക് മൽസര വിലക്ക്

BRAZIL-LULA DA SILVA ലുല ഡസിൽവ

സാവോ പോളോ∙ അഴിമതിക്കേസിൽ 12 വർഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയ്ക്കു ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ബ്രസീൽ ഇലക്ടറൽ കോടതി ലുലയ്ക്കെതിരായ നടപടി ഭൂരിപക്ഷ തീരുമാനപ്രകാരം ശരിവച്ചു. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അഞ്ചു ജഡ്ജിമാർ ലുലയ്ക്കെതിരെ വോട്ടു ചെയ്തു, ഒരാൾ മാത്രം അനുകൂലിച്ചു.

ഇതോടെ, ലുല മൽസരത്തിലുണ്ടാവില്ലെന്ന് ഉറപ്പായി. 2003– 10 കാലത്തു ബ്രസീൽ പ്രസിഡന്റായിരുന്നു ലുല. ഏറെ ജനപ്രിയനായ ലുല ജയിലിലാണെങ്കിലും ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ വിജയസാധ്യത കൽപിക്കപ്പെട്ടിരുന്നയാളാണ്. പ്രസിഡന്റായിരിക്കെ കമ്പനികളെ വഴിവിട്ടു സഹായിച്ചതിന് ആനുകൂല്യങ്ങൾ പറ്റിയെന്നതാണ് ലുലയ്ക്കെതിരായ കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.