യുഎന്നിന്റെ പലസ്തീൻ ഏജൻസിക്ക് യുഎസ് സഹായം നിർത്തി

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)ക്കുള്ള എല്ലാ ധനസഹായവും നിർത്തിവയ്ക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. വീണ്ടെടുക്കാൻ കഴിയാത്തവിധം ന്യൂനതയുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്നാണു ധനസഹായം നിർത്തുന്നതെന്നു യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ജനുവരിയിൽ ആറുകോടി ഡോളറാണ് ഏജൻസിക്കു യുഎസ് നൽകിയത്. യുഎസ് തീരുമാനത്തിൽ യുഎൻ ഖേദം പ്രകടിപ്പിച്ചു. പലസ്തീൻ കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ നേരിട്ടുന്ന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും യുഎസ് വ്യക്തമാക്കി.